Latest NewsNewsIndia

വാക്‌സിന്‍ സംരക്ഷണം: കോവിഡ് മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡിന്റെ മൂന്നാംതരംഗത്തില്‍ മരണം വളരെ കുറവാണെന്ന് ആരോഗ്യമന്ത്രാലയം. മൂന്നാം തരംഗത്തില്‍ മരിച്ചവരില്‍ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിനാല്‍, അര്‍ഹരായവര്‍ കരുതല്‍ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മൂന്നാം തരംഗത്തില്‍ രോഗം ഗുരുതരമാവാതെ പിടിച്ചുനില്‍ക്കുന്നതും മരണം കുറയുന്നതും വാക്‌സിന്റെ സ്വാധീനം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  യു​വാ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ചെന്ന് പ​രാ​തി

മുതിര്‍ന്ന ആളുകളിൽ 72 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 94 ശതമാനം പേര്‍ ഒറ്റ ഡോസ് വാക്‌സിനും എടുത്തു. 15-നും 18-നും ഇടയിലുള്ള കുട്ടികളില്‍ 52 ശതമാനത്തിന് ഒറ്റ ഡോസ് ലഭിച്ചു. പതിനഞ്ചിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നകാര്യം ശാസ്ത്രീയപഠനങ്ങള്‍ക്ക് ശേഷം തീരുമാനിക്കും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ പരിപാടി പൂര്‍ത്തിയാക്കുകയാണ് ഉടനെയുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button