KozhikodeNattuvarthaLatest NewsKeralaNews

കാന്തപുരം ട്രസ്റ്റിന്റെ നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന്റെ ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകന്റെ ഫോൺ പിടിച്ചുവാങ്ങി

കോഴിക്കോട്: കാന്തപുരം ട്രസ്റ്റിന്റെ മർകസ് നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പരാതി. ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ജോണ്‍സണ്‍ ഈങ്ങാപ്പുഴയുടെ മൊബൈല്‍ ഫോണാണ് സംഭവ സ്ഥലത്തുണ്ടായിരുന്നു നോളജ് സിറ്റിയുടെ അധികൃതര്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിച്ചത്.

തങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചാല്‍ മതിയെന്നും അധികൃതര്‍ പറഞ്ഞതായി താമരശ്ശേരിയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി. അതേസമയം, മര്‍കസ് നോളജ് സിറ്റിയില്‍ ഇന്ന് തകര്‍ന്നുവീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയുണ്ടായിരുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു.

മോഫിയയുടെത് ആത്മഹത്യ: ഒന്നാം പ്രതി ഭര്‍ത്താവ് സുഹൈല്‍: സിഐ സുധീറിനെ ഒഴിവാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം

അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button