വിതുര: പ്രണയത്തകർച്ച മൂലം വിതുരയിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാനൊരുങ്ങി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ വഴി പരിചയപെട്ട് പ്രണയത്തിലാകുന്നവര്‍ പെട്ടെന്ന് പിന്‍മാറുന്നത് പല പെണ്‍കുട്ടികളേയും ആത്മഹത്യകളിലേക്ക് തള്ളിവിടുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രദേശത്ത് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിങ് അടക്കം വിവിധ വകുപ്പുകളുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുക. അതോടൊപ്പം തന്നെ പ്രദേശത്തെ ലഹരി സംഘങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങിയതായി ഊര് സന്ദര്‍ശിച്ച റൂറല്‍ എസ് പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
അതേസമയം, റൂറല്‍ എസ് പി ദിവ്യ ഗോപിനാഥ് മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ഊരുകൂട്ടങ്ങളില്‍ നിന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഊരിന് പുറത്തു നിന്നും എത്തുന്നവരാണ് കുട്ടികളെ നിയവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Post Your Comments