
ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഫര്‍ഹാന്‍ ഖാന്‍, സാഹില്‍, സാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരേ പോക്‌സോ, ഐടി ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയുമാണ് പൊലീസ് കേസെടുത്തത്.
Also: സഹപ്രവർത്തകയോട് അങ്ങേയറ്റം മോശമായി പെരുമാറി: മുതിർന്ന സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി
പ്രതികള്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഭോപ്പാലിലെ ഒരു കോളേജില്‍ ബിടെകിന് പഠിക്കുന്ന രണ്ട് സഹോദരിമാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 2022-ല്‍ ജഹാംഗിരാബാദിലെ ഒരു വീട്ടില്‍ വെച്ച് മൂത്ത സഹോദരി ബലാത്സംഗത്തിന് ഇരയായി. പിന്നീട് ഇളയ സഹോദരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു.
തുടര്‍ന്ന് മതപരിവര്‍ത്തനത്തിനുള്‍പ്പെടെ പ്രതികള്‍ ശ്രമിച്ചതായാണ് പെണ്‍കുട്ടികള്‍ പരാതിയില്‍ വ്യക്തമാക്കുന്നത്. ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടതായും ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.
പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അതുകാണിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് വീണ്ടും വിധേയരാക്കുകയും ചെയ്തു. ഫര്‍ഹാന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് അശ്ലീല വീഡിയോകള്‍ കണ്ടെത്തി. കൂടാതെ സിഗരറ്റ് ഉപയോഗിച്ച് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നതുള്‍പ്പെടെയുള്ള ഭയാനകമായ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments