കൊച്ചി: ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് സുരേഷ് ഗോപി. മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് നിന്നും പണം മുടക്കിയാണ് അദ്ദേഹം ദീർഘകാലമായുള്ള കുടിവെള്ളക്ഷാമം പരിഹരിച്ചത്.
വർഷങ്ങളോളം കുടിവെള്ളം കിട്ടാതെ അലഞ്ഞിരുന്ന നൂറോളം ആദിവാസി കുടുംബങ്ങളിലെ അമ്മമാർ, ഒരിക്കൽ, 15 വർഷമായി ഇവിടത്തെ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്ന രാജേന്ദ്രനെ മണിക്കൂറുകളോളം തടഞ്ഞു വച്ചു. വനംവകുപ്പും പഞ്ചായത്തും ചേർന്ന് ശ്വാസം മുട്ടിക്കുന്ന ഈ സ്ത്രീകളുടെ ദുർഗതി മനസ്സിലാക്കിയ ബിജെപി നേതാക്കൾ സുരേഷ്ഗോപിയെ വിവരമറിയിച്ചു. അവരുടെ ആവശ്യം മനസ്സിലാക്കിയ സുരേഷ് ഗോപി, ഉടൻ തന്നെ എം.പി ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇടമലക്കുടി പഞ്ചായത്ത് ഭരണസമിതി സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു പദ്ധതി വൈകിപ്പിച്ചു.
ഇതോടെ, കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ സുരേഷ് ഗോപി, തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും മൂന്ന് കിലോമീറ്റർ നീളത്തിൽ ഇഡലിപാറയിലേക്ക് വേണ്ടി വരുന്ന 7 ലക്ഷം രൂപ വിലയുള്ള എച്ച്.ഡി പൈപ്പ് സ്പോൺസർ ചെയ്തു കൊണ്ട് സ്വന്തമായി പദ്ധതി നടപ്പിലാക്കി. സ്വാതന്ത്ര്യം കിട്ടി ദശാബ്ദങ്ങളായിട്ടും നൂറോളം ആദിവാസി കുടുംബങ്ങൾ അനുഭവിച്ചിരുന്ന ജലക്ഷാമത്തിന് ഇതോടെ പരിഹാരമായി.
Post Your Comments