
ഇടുക്കി: മറയൂരില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു. മറയൂര്‍ ചെറുവാട് സ്വദേശി ജഗന്‍ (32) ആണ് കൊല്ലപ്പെട്ടത്. ജഗന്റെ ജേഷ്ഠന്‍ അരുണ്‍ പൊലീസ് കസ്റ്റഡിയില്‍. മറയൂര്‍ ഇന്ദിര നഗറില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്.
Read Also: യുഎഇയിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ദേശീയ മൂല്യങ്ങൾക്കും വില നൽകണമെന്ന് നിർദ്ദേശം
കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മറയൂര്‍ ചെറുവാട് സ്വദേശി ജഗന്‍ മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്നാമ് പൊലീസ് പറയുന്നത്.വൈകിട്ട് മദ്യപിച്ച് ജഗന്‍ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം.
തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
Post Your Comments