ErnakulamKeralaNattuvarthaLatest NewsNews

കഞ്ചാവ് വിൽപന : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പ​ശ്‌​ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സെ​യ്നു​ൽ ഇ​സ്‌​ലാം (33) ആ​ണ് പിടിയിലായത്

പെ​രു​മ്പാ​വൂ​ർ: ക​ഞ്ചാ​വ് വിൽപനയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പ​ശ്‌​ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സെ​യ്നു​ൽ ഇ​സ്‌​ലാം (33) ആ​ണ് പിടിയിലായത്. പെ​രു​മ്പാ​വൂ​ർ റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം ആണ് ഇയാളെ പി​ടികൂടിയത്.

ഇയാളുടെ പക്കൽ​ നി​ന്നും 1.800 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ക്‌​സൈ​സ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്. സ്വ​ദേ​ശ​ത്തു നി​ന്നും എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കി​ട​യി​ൽ വി​ല്പ​ന ന​ട​ത്തിയാണ് ഇയാൾ പണം സമ്പാദിക്കുന്നത്.

Read Also : രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് കോൺഗ്രസിന്റെ വിശദീകരണം: വന്നയുടൻ തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായെന്നും വാദം

വി​ല്പ​ന​യ്ക്കാ​യി മ​റ്റൊ​രാ​ളെ കാ​ത്തു നി​ൽക്കുന്ന​തി​നിടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button