KeralaNattuvarthaLatest NewsNews

ക്രിമിനൽ കേസിലെ പ്രതികളെ മന്ത്രിയാക്കാമെങ്കിൽ മാസികയിൽ കവർ ഫോട്ടോയും വയ്ക്കാം: സോഷ്യൽ മീഡിയ

തിരുവനന്തപുരം: നടൻ ദിലീപിനെതിരെ നടക്കുന്ന വിവാദ പ്രചരണങ്ങളിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ. ക്രിമിനൽ കേസിലെ പ്രതികളെ മന്ത്രിയാക്കാമെങ്കിൽ
മാസികയിൽ കവർ ഫോട്ടോയും വയ്ക്കാം അതിലെന്താണ് തെറ്റെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. വനിതയിൽ ദിലീപും കുടുംബവും ഒന്നിച്ചുള്ള മുഖചിത്രത്തിനെതിരെ മോശമായ രീതിയിൽ പ്രതികരിച്ചവർക്കെതിരെയാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

Also Read:മരുമകൾ അറസ്റ്റിലായത് കണ്ടത് ടി.വിയിലൂടെ, ക്രൈംബ്രാഞ്ചിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ളാസെടുക്കുന്ന ജോലിയെന്ന് നീതു

ദിലീപിനെതിരെ നടക്കുന്ന ഇത്തരം പ്രചരണങ്ങളെ രൂക്ഷമായിത്തന്നെയാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. അതേസമയം, നടന്‍ ഹരീഷ് പേരടിയടക്കമുള്ള ധാരാളം പ്രമുഖർ ദിലീപിനെയും വനിതയുടെ കവർ ചിത്രത്തെയും അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ‘പിണറായി വിജയന് അമേരിക്കയില്‍ ചികില്‍സയില്‍ പോകാമെങ്കില്‍ ദിലീപിന്റെ കവര്‍ വനിതയ്ക്ക് പ്രസിദ്ധീകരിക്കാം എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്.

വനിതയുടെ കവറില്‍ ദിലീപിനൊപ്പം ഉള്ള പെണ്‍കുട്ടികളുടെ കാര്യമാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ലവ് ചിഹ്നം വച്ചാണ് സംവിധായകന്‍ അരുണ്‍ ഗോപി ‘വനിത’ കവര്‍ ഫോട്ടോ ഫേസ്ബുക്കിലിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button