
ആലപ്പുഴ: മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം. പ്രദേശത്തെ 50 ലേറെ പേർക്കാണ് പരിക്കേറ്റത്. ഒരു നായ തന്നെയാണ് ആളുകളെ ഓടി നടന്ന് കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ആക്രമണകാരിയായ നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ ഒരു ദിവസം കൊണ്ടാണ് നായ ഇത്രയേറെ പേരെ അക്രമിച്ചതെന്നാണ് വിവരം.
നിരവധി പേർക്ക് കൈക്കും കാലിനും പരിക്കേറ്റു. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം പെരുകി വരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. പേവിഷ ബാധയുള്ള നായയാണ് ആക്രമണം നടത്തിയതെന്ന സൂചനയുണ്ട്. നായയെ പിടികൂടി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
Post Your Comments