KeralaLatest NewsNews

മരുമകൾ അറസ്റ്റിലായത് കണ്ടത് ടി.വിയിലൂടെ, ക്രൈംബ്രാഞ്ചിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ളാസെടുക്കുന്ന ജോലിയെന്ന് നീതു

തിരുവല്ല: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നീതു അറസ്റ്റിലായ വിവരം കുടുംബം അറിഞ്ഞത് ടി.വിയിലൂടെ. നീതുവിന്റെ പുതിയമുഖം കണ്ട് അമ്പരന്നിരിക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും. ചെങ്ങന്നൂർ തിരുവൻവണ്ടൂർ രണ്ടാം വാർഡിൽ പന്തിരുപറ നിർമ്മാല്യം വീട്ടിൽ രാജേന്ദ്രൻ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ് നീതുവിന്റേത്.

കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങൾ ടെലിവിഷനിൽ കാണിച്ചപ്പോൾ പ്രതി ആരെന്ന് അറിയാനായി വാർത്ത ശ്രദ്ധിച്ച ഭർതൃകുടുംബം കണ്ടത്, അറസ്റ്റിലായ മരുമകളെയാണ്. നീതുവിന്റെ അമ്മയും ടി.വിയിലൂടെയാണ് സംഭവമറിഞ്ഞത്. നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണിൽ വിളിച്ച് സംഭവം അറിയിച്ചത്. ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങൾ അന്വേഷിച്ചിരുന്നു. സുധി നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Also Read:കമ്മിഷൻ അടിക്കുന്നതിൽ പിണറായിക്ക് ഡോക്ടറേറ്റ്: അടിച്ചുമാറ്റാനുള്ള അവസാന വഴിയാണ് കെ റെയിലെന്ന് കെ സുധാകരൻ

തിരുവല്ല കുറ്റൂർ പള്ളാടത്തിൽ സുധിഭവനിൽ സുധിയുമായി 11 വർഷം മുമ്പായിരുന്നു വിവാഹം. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങൾ വിവാഹസമയത്ത് വീട്ടുകാർ നൽകിയിരുന്നു. ഖത്തറിൽ ഓയിൽ റിഗിലെ ഉദ്യോഗസ്ഥനാണ് സുധി. അഞ്ചുവർഷം മുമ്പാണ് നീതു ഇവന്റ് മാനേജ്‌മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ താമസം തുടങ്ങിയത്. ഭർത്താവിന് കപ്പലിലാണ് ജോലിയെന്നായിരുന്നു നീതു അടുത്ത ഫ്‌ളാറ്റിലുള്ളവരോട് പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ചിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ളാസെടുക്കുന്ന വിഭാഗത്തിലാണ് തന്റെ ജോലിയെന്നായിരുന്നു നീതുവും അവകാശപ്പെട്ടിരുന്നത്. തുടർച്ചയായി ഇവിടെ രാത്രി പാട്ടും ഡാൻസും ബഹളവുമൊക്കെയായപ്പോൾ മറ്റ് ഫ്‌ളാറ്റിലുള്ളവർ പരാതിപ്പെട്ടു. ഇതോടെ, നീതു ഈ ഫ്‌ലാറ്റ് ഒഴിഞ്ഞു.

ശേഷം 2020 ൽ കളമശ്ശേരിയിൽ ഒരു വീടെടുത്തു. ഭർത്താവ് വിദേശത്ത് ആണെന്ന് സമീപവാസികളോട് പറഞ്ഞു. സഹോദരനാണെന്ന് പറഞ്ഞ് കാമുകനായ ഇബ്രാഹിമിനെ ഇവിടെ താമസിപ്പിച്ചു. ലഹരി ഉപയോ​ഗിച്ച ശേഷം ക്രൂരമായി നീതു രാജിനെ മർദ്ദിക്കുന്ന ആളായിരുന്നു കാമുകൻ ഇബ്രാഹിം ബാദുഷ. ഈ മർദ്ദനവും ക്രൂരതയുമെല്ലാം ഇഷ്ടപ്പെട്ട് തന്നെയാണ് നീതു കാമുകനൊപ്പം താമസിക്കാൻ തീരുമാനിച്ചത്. ഡിസംബറിൽ സുധി അവധിക്ക് നാട്ടിലെത്തിയിരുന്നു. ഈസമയം നീതുവും മകനും കുറ്റൂരിലെ ഭർത്തൃവീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കൾ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button