ThiruvananthapuramLatest NewsKeralaNattuvarthaNews

ആ​ഹാ​ര​വും വെ​ള്ള​വും കി​ട്ടാ​തെ നായ ച​ത്തു : ഉ​ട​മ​സ്ഥ​നെ​തി​രെ കേസ്

അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യി​ൽ വി​ഴി​ഞ്ഞം പൊ​ലീ​സ് ആണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത്

വി​ഴി​ഞ്ഞം: ആ​ഹാ​ര​വും വെ​ള്ള​വും കി​ട്ടാ​തെ നായ ച​ത്ത സം​ഭ​വ​ത്തി​ൽ ഉ​ട​മ​സ്ഥ​നെ​തി​രെ പൊലീസ് കേസെടുത്തു. അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യി​ൽ വി​ഴി​ഞ്ഞം പൊ​ലീ​സ് ആണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത്. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യാ​ണ് അ​യ​ൽ​വാ​സി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ര​ണ കാ​ര​ണ​മ​റി​യാ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​നു​ള്ള അ​പേ​ക്ഷ പൊലീ​സ് മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും ന​ൽ​കി.​ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ വീ​ട്ടു​ട​മ​സ്ഥ​ൻ മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് റോ​ട്ട് വീ​ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു പെ​ൺ​നാ​യ​യെ വാ​ങ്ങി​യ​ത്. പ​രി​പാ​ലി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ വ​ന്ന​തോ​ടെ ഉ​ട​മ​സ്ഥ​ൻ വീ​ടി​ന് സ​മീ​പ​ത്തെ തെ​ങ്ങി​ൻ ചു​വ​ട്ടി​ൽ ആണ് കെ​ട്ടി​യിരു​ന്നത്. വേണ്ട ആ​ഹാ​ര​വും വെ​ള്ള​വും നൽകിയിരുന്നുമില്ല.

Read Also : ഭീകരർക്കിനി ‘ഹാപ്പി ദിവാലി’ : കശ്മീർ പൊലീസിന് യു.എസ് നിർമിത സിഗ്സോർ റൈഫിളുകളും പിസ്റ്റളുകളും നൽകാൻ കേന്ദ്രസർക്കാർ

തുടർന്ന് അ​യ​ൽ​വാ​സി ക​ഴി​ഞ്ഞ ദി​വ​സം നാ​യ​യു​ടെ ദ​യ​നീ​യാ​വ​സ്ഥ കോ​വ​ള​ത്തെ നാ​യ​സം​ര​ക്ഷ​ണ സം​ഘ​ങ്ങളെ അറിയിച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തി മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button