ന്യൂഡൽഹി: ജമ്മു കശ്മീർ പൊലീസിന് യു.എസ് നിർമിത സിഗ്സോർ 716 റൈഫിളുകളും പിസ്റ്റളുകളും നൽകി കേന്ദ്രസർക്കാർ. ഭീകരാക്രമണ ഭീഷണി വളരെയധികം നിലവിലുള്ള സംസ്ഥാനമായതു കൊണ്ടാണ് കശ്മീരിന് ഇങ്ങനെയൊരു പരിഗണന കൊടുത്തത്.
യു.എസ് നിർമിത സിഗ്സോർ ഇപ്പോൾ മാരക പ്രഹരശേഷിയുള്ളതാണ്. മാർക്ക്‌സ്മെൻ റൈഫിളുകൾ എന്നും അറിയപ്പെടുന്ന ഇവ യഥാർത്ഥത്തിൽ ജർമൻ വേരുകളുള്ളതാണ്. 10/20/30 സൗണ്ട് ഡിജിറ്റൽ മാഗസിനുകൾ ഉപയോഗിക്കാവുന്ന ഈ റൈഫിളുപയോഗിച്ച് അര കിലോമീറ്റർ ദൂരെ നിൽക്കുന്ന ഭീകരനെ പോലും കൃത്യമായി വെടിവെച്ചിടാൻ സാധിക്കും. ഇത്തരം അഞ്ഞൂറെണ്ണമാണ് കേന്ദ്രസർക്കാർ കശ്മീരി പൊലീസിന് നൽകുക.
ഭീകരവിരുദ്ധ വേട്ടയ്ക്ക് ഏറ്റവും ഫലപ്രദമായ തോക്കുകളിൽ മികച്ചതാണ് സിഗ്സോർ 716. കാനഡ, അമേരിക്ക, ബ്രിട്ടൻ, സെർബിയ മുതലായ പല രാജ്യങ്ങളും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ കൂടെ, സിഗ്സോർ എംപിഎക്സ് മോഡൽ പിസ്റ്റലുകളും നൂറെണ്ണം വീതം കശ്മീർ പൊലീസിന് നൽകും.
Post Your Comments