PalakkadKeralaNattuvarthaLatest NewsNews

വി​ല്ലേ​ജ് ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് റെയ്ഡ് : രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ

വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പ​റ​ളി ച​ന്ത​പ്പു​ര സ്വ​ദേ​ശി മ​നോ​ജ് കു​മാ​ർ (48), പാ​ല​ക്കാ​ട് കൊ​പ്പം സ്വ​ദേ​ശി പ്ര​സ​ന്ന​ൻ (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കോ​ങ്ങാ​ട്: വി​ല്ലേ​ജ് ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ അറസ്റ്റിൽ. വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പ​റ​ളി ച​ന്ത​പ്പു​ര സ്വ​ദേ​ശി മ​നോ​ജ് കു​മാ​ർ (48), പാ​ല​ക്കാ​ട് കൊ​പ്പം സ്വ​ദേ​ശി പ്ര​സ​ന്ന​ൻ (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോങ്ങാട് വില്ലേജ് ഓഫിസിലാണ് സംഭവം. കോ​ങ്ങാ​ട് ചെ​ല്ലി​ക്ക​ൽ സ്വ​ദേ​ശി കു​മാ​ര​ന്‍റെ 16 സെ​ന്‍റ്​ സ്ഥ​ല​ത്തി​ന് പ​ട്ട​യ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ന​ൽ​കാ​ൻ അര ലക്ഷം രൂപ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സ്ഥ​ലം പ​രി​ശോ​ധി​ച്ച് ര​ണ്ട് ത​വ​ണ​ക​ളാ​യി 5000 രൂ​പ കൈ​പ്പ​റ്റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12-ന്​ ​കോ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​ര ല​ക്ഷം കൈ​മാ​റു​ന്ന സ​മ​യ​ത്താ​ണ് വി​ജി​ല​ൻ​സ് എ​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : മൂ​ന്നു യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേസെടുത്തു

പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ഷം​സു​ദ്ദീ​ൻ, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​യു. ബാ​ല​കൃ​ഷ്ണ​ൻ, എ.​ജെ. ജോ​ൺ​സ​ൻ, എ​സ്.​ഐ ബി. ​സു​രേ​ന്ദ്ര​ൻ, ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​രാ​യ എ​രു​ത്തേ​മ്പ​തി ഐ.​എ​സ്.​ഡി ഫാം ​സൂ​പ്ര​ണ്ട് ആ​റു​മു​ഖ പ്ര​സാ​ദ്, പെ​രി​ങ്ങോ​ട്ടു​കു​ർ​ശി കൃ​ഷി ഓ​ഫി​സ​ർ ഉ​ണ്ണി റാം ​എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button