കാസര്‍ഗോഡ്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുകള്‍ പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. ബാദുഷ, സുജാഹ്, ഷാനു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കാസർഗോഡ് നഗരപരിധിയിലുള്ള സ്കൂളിലാണ് സംഭവം. പ്രതികൾ 19 മുതല്‍ 21 വയസ് വരെ പ്രായമുള്ളവരാണ്. സ്കൂളില്‍ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാര്‍ഥിനി ക്ലാസ് അധ്യാപികയോടാണ് ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്.
Read Also : കെ റയിൽ പദ്ധതി ഉമ്മൻ ചാണ്ടി കണ്ട സ്വപ്നം, അത് ഞങ്ങൾ നടപ്പിലാക്കും: ഡോ തോമസ് ഐസക്
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പ്രശ്നം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നൽകിയത്.
Post Your Comments