ErnakulamLatest NewsKeralaNattuvarthaNews

പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്ത പതിനഞ്ചുകാരി പീഡനത്തിനിരയായെന്ന് ഫൊറന്‍സിക് റിപ്പോർട്ട്

പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്

എറണാകുളം: പെരിയാറില്‍ ചാടി പതിനഞ്ചു വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.

പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 23നാണ് സംഭവം. പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍ നിന്നാണ് കണ്ടെടുത്തത്.

Read Also : ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ ജോ​ലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി : യുവാവ് പിടിയിൽ

സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി ഫൊറന്‍സിക് ഫലം പുറത്തു വന്നതോടെ പ്രതിയെ തേടി പൊലീസ് അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button