പന്തളം: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വ്യാപാരിയെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം വൈറ്റില നടക്കാവിൽ ലെനിൻ മാത്യു (45)വിന്റെയാണ് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുമ്പോൾ പന്തളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പന്തളത്തെ ഒരു വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പന്തളം പൊലീസ് കേസെടുത്തിട്ടുള്ളത്. മകന് എഫ്സിഐയിൽ മാനേജരായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വ്യാപാരിയെ സമീപിച്ച ലെനിൻ മാത്യു അക്കൗണ്ടിലൂടെ ആറ് ലക്ഷം രൂപയും രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണവും ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റും വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവു നൽകി കബളിപ്പിക്കുകയായിരുന്നു.
Read Also : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്: എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും
ഡൽഹിയിലെത്തിയപ്പോഴാണ് ഇയാളുടെ തട്ടിപ്പ് മനസിലായത്. ഒരു ദേശീയ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നെന്നും എഫ്സിഐയുടെ ബോർഡ് അംഗമായിരുണെന്നും അറസ്റ്റിലായ യുവാവ് മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാരയ്ക്കാടും സമാനമായ രീതിയിൽ നടത്തിയ തട്ടിപ്പിൽ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിയവെയാണ് പന്തളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത്തരത്തിൽ പല കബളിപ്പിക്കൽ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തുമ്പമണ്‍ മുട്ടം സ്വദേശിയായിരുന്ന ഇയാൾ 12 വർഷമായി വൈറ്റിലയിലാണ് താമസിക്കുന്നത്.
Post Your Comments