Latest NewsKeralaNewsIndia

‘കേരളം അല്ല, ഞാൻ ഇന്ത്യ തന്നെ വിടുകയാണ്’: തന്നെ ആക്രമിക്കുന്നവർക്ക് സംഘപരിവാർ കാശ് കൊടുക്കുമെന്ന് ബിന്ദു അമ്മിണി

പൊതു ഇടങ്ങളിൽ തുടർച്ചയായി ആക്രമിക്കപ്പെട്ടിട്ടും ഭരണ പ്രതിപക്ഷ പാർട്ടികളോ മുഖ്യമന്ത്രിയോ തനിക്ക് പിന്തുണ നൽകാത്തത് വിശ്വാസികൾ തങ്ങളിൽ നിന്നും അകലുമെന്ന ഭയം മൂലമാണെന്ന് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണി. ശബരിമല എന്ന ഒരൊറ്റ സംഭവത്തെ അനുബന്ധിച്ചാണ് തനിക്ക് നേരെ സ്ഥിരമായ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് ബിന്ദു അമ്മിണി സമയം മലയാളത്തിനോട് പ്രതികരിച്ചു. തന്റെ കൂടെ മറ്റുള്ളവരും ഉണ്ടായിരുന്നുവെന്നും എന്നാൽ, ആക്രമണം പ്രതീക്ഷിച്ചതുകൊണ്ട് അവരെ പറഞ്ഞുവിട്ട ശേഷം ആക്രമണം സ്വയം ഏറ്റു വാങ്ങുകയായിരുന്നു താൻ ചെയ്തതെന്നും ബിന്ദു അമ്മിണി പറയുന്നു.

Also Read:കുട്ടികളെ വേണ്ടെന്ന് വയ്ക്കുന്നവര്‍ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നു: സ്വാര്‍ത്ഥതയെന്ന് മാര്‍പ്പാപ്പ

തനിക്ക് നേരെ ആക്രമണം നടത്താനുള്ള നിർദേശം സംഘപരിവാർ ഗ്രൂപ്പുകളിൽ ഉണ്ടെന്നും എന്നാൽ, ഇന്നലത്തെ സംഭവം ആസൂത്രിതമല്ലെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്. ‘സംഘപരിവാർ, അവരെ ആക്രമിച്ചോളൂ എന്ന് പൊതുവായി നിർദ്ദേശം കൊടുത്തതിന്റെ ഭാഗമാണത്. ആക്രമിക്കുന്നതിന്റെ ഭാഗമായി അവർക്ക് കാശ് കിട്ടും, സ്വീകരണം കിട്ടും, എല്ലാ സുരക്ഷയും കിട്ടും, പോലീസിന്റെ ഭാഗത്തു നിന്നും സംരക്ഷണവും കിട്ടും. പല ഗ്രൂപ്പുകളിലും എന്റെ ഫോൺ നമ്പർ ഷെയർ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും എനിക്കുള്ള സംരക്ഷണം എവിടെ എന്നേ ചോദിക്കാനുള്ളൂ’, ബിന്ദു അമ്മിണി പറയുന്നു.

‘ഒരിക്കൽ മറ്റൊരാളുടെ ആവശ്യത്തിന് മുഖ്യമന്ത്രിയെ കാണാൻ ഞാൻ പോയി. ഒന്നര മണിക്കൂറോളം അദ്ദേഹത്തെ കാണാൻ കാത്തിരുന്നു. എനിക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതി കിട്ടിയില്ല. എന്റെ മുന്നിലൂടെ അദ്ദേഹം നടന്നു പോകുമ്പോൾ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മുന്നിൽ പോയി ദയയ്ക്കു വേണ്ടി യാചിച്ച് നിക്കാനൊന്നും ഞാൻ തയ്യാറല്ല. ഞാൻ രാജ്യം വിടാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ അഭയത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’, ബിന്ദു അമ്മിണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button