വത്തിക്കാന്‍: കുഞ്ഞുങ്ങളെ വേണ്ടെന്ന് വയ്ക്കുന്നവര്‍ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്താന്‍ തെരഞ്ഞെടുക്കുന്നത് സ്വാര്‍ത്ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. റോമിലെ വത്തിക്കാനില്‍ നടന്ന പൊതുസദസ്സില്‍ രക്ഷാകര്‍തൃത്വത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു മാര്‍പ്പാപ്പയുടെ പരാമര്‍ശം. ജനന നിരക്ക് കുറഞ്ഞ രാജ്യങ്ങളെ കുറിച്ചും അദ്ദേഹം ചര്‍ച്ചയില്‍ പരാമര്‍ശിച്ചു.
Read Also : കൊവിഡിനെ പേടിച്ച് വാക്‌സിനെടുത്തത് 11 തവണ: വാക്സിന്‍ ഗംഭീരസംഭവമെന്ന വാദവുമായി 84കാരന്‍
ആളുകള്‍ കുട്ടികളെ വേണ്ടെന്ന് വയ്ക്കുകയോ ഒരു കുഞ്ഞ് മതിയെന്നോ പിന്നെ വേണ്ടെന്നോ തീരുമാനിക്കുന്നതാണ് സമൂഹത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് പകരം വീടുകളില്‍ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേള്‍ക്കുന്നവരെ ചിരിപ്പിച്ചേക്കാമെങ്കിലും ഇതൊരു യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണെന്നും ഇത് നമ്മെ താഴ്ന്നവരാക്കുകയും നമ്മുടെ മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ജീവശാസ്ത്രപരമായ കാരണത്താല്‍ കുട്ടികള്‍ ഉണ്ടാകാത്ത ആളുകള്‍ കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെക്കാള്‍ വളര്‍ത്തുമൃഗങ്ങളെ തെരഞ്ഞെടുക്കുന്നവരെ കുറിച്ച് 2014ലും ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശം നടത്തിയിരുന്നു.
Post Your Comments