ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ട്. നാല് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാന്‍സണാണ് ഇന്ത്യയുടെ അന്തകനായത്. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
രാഹുല്‍ 133 ബോളില്‍ 9 ഫോറിന്റെ അകമ്പടിയില്‍ 50 റണ്‍സെടുത്തു. സ്പിന്നര്‍ ആര്‍ അശ്വിനും മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അശ്വിന്‍ 50 ബോളില്‍ ആറ് ഫോറിന്റെ അകമ്പടിയില്‍ 46 റണ്‍സെടുത്തു.
Read Also:- ഈ മോശം പ്രഭാത ശീലങ്ങളെ പിന്തുടരരുത്..!!
മായങ്ക് അഗര്‍വാള്‍ 26, പൂജാര 3, രഹാനെ 0, ഹനുമ വിഹാരി 20, ഋഷഭ് പന്ത് 17, ശര്‍ദുല്‍ താക്കൂര്‍ 0, ഷമി 9, സിറാജ് 1 എന്നിങ്ങനെയാണ് മറ്റുള്ള വരുടെ പ്രകടനം. ബുംറ 11 ബോളില്‍ 1 സിക്സും 2 ഫോറും നേടി 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജാന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ, ഒലിവിയര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്.
Post Your Comments