
ജമ്മുവിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു, അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും പൂർണ പിന്തുണയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
Post Your Comments