KottayamNattuvarthaLatest NewsKeralaNews

പ്രണയബന്ധത്തിലെ തര്‍ക്കം : കുമരകത്ത് എത്തിയ കമിതാക്കളില്‍ 19കാരനായ കാമുകന്‍ ജീവനൊടുക്കി, കാമുകിയെ കാണാനില്ല

ഗോപി വിജയ് എന്ന പത്തൊമ്പതുകാരനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

കുമരകം : പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ 19കാരന്‍ തൂങ്ങിമരിച്ചു. കുമരകത്ത് ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗോപി വിജയ് എന്ന പത്തൊമ്പതുകാരനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപി വിജയ്ക്കൊപ്പം ഇവിടെയത്തിയ പെണ്‍കുട്ടിയെ കാണാനില്ല. ഈ കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്.

വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവര്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഉച്ചയോട് അടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

Read Also : ആറു നുഴഞ്ഞുകയറ്റക്കാരെ കൊന്നു തള്ളി, അര ടൺ ഹെറോയിനും ഡ്രോണും പിടിച്ചെടുത്തു : 2021-ൽ ഇന്ത്യൻ അതിർത്തിയിൽ സംഭവിച്ചത്

അതേസമയം ഒരു പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചിലര്‍ വീട്ടുകാര്‍ കണ്ടതായാണ് പറയുന്നത്. ഇവരുടേതെന്ന് കരുതുന്ന ബാഗും ഗോപി വിജയ് എഴുതിയ കുറിപ്പും സംഭവ സ്ഥലത്ത് വച്ച് പൊലീസ് കണ്ടെടുത്തു.

പ്രണയ ബന്ധത്തിലെ തര്‍ക്കം മൂലമാണ് ആത്മഹത്യയെന്നാണ് കത്തിൽ പറയുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മാസ്കും തുവാലയും കണ്ടെത്തി‌. നഴ്സിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും മൊബൈല്‍ ടെക്നീഷ്യനായ ഗോപി വിജയും ഇതിന് മുന്‍പും ഇവിടെ വന്നിട്ടുണ്ട്. ഗോപി വിജയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button