Latest NewsIndia

ആറു നുഴഞ്ഞുകയറ്റക്കാരെ കൊന്നു തള്ളി, അര ടൺ ഹെറോയിനും ഡ്രോണും പിടിച്ചെടുത്തു : 2021-ൽ ഇന്ത്യൻ അതിർത്തിയിൽ സംഭവിച്ചത്

ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ സൈനികർക്ക് 2021 എല്ലാം കൊണ്ടും സംഭവബഹുലമായ ഒരു വർഷമായിരുന്നു. രാജ്യാന്തര അതിർത്തി കഴിഞ്ഞ വർഷം നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോയത്.

ഇന്ത്യൻ മണ്ണിലേക്കു നുഴഞ്ഞു കയറാൻ ശ്രമിച്ച ആറ് പേരെയാണ് ബിഎസ്എഫും പഞ്ചാബ് ഫ്രോണ്ടിയർ ഫോഴ്സും ചേർന്ന് കൊന്നു തള്ളിയത്. ജാഗ്രതയോടെ നടത്തിയ റെയ്ഡുകളിൽ, 484 കിലോഗ്രാം ഹെറോയിനാണ് സൈന്യം പിടിച്ചെടുത്തത്. പാകിസ്ഥാനിൽ നിന്നും പലതവണയായി അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കവേയായിരുന്നു സൈന്യത്തിന്റെ സന്ദർഭോചിതമായ ഇടപെടൽ. 16 പാകിസ്ഥാൻ പൗരന്മാരെയും ഒരു ബംഗ്ലദേശി പൗരനെയും സംശയകരമായ സാഹചര്യത്തിൽ അതിർത്തിക്കു സമീപത്തു നിന്ന് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.

553 കിലോമീറ്റർ നീളത്തിൽ പരന്നു കിടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയാണ് പഞ്ചാബിന്റേത്. ഇതിലൂടെ പറന്ന ഒരു ഡ്രോണും ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്. 58 വിവിധതരം തോക്കുകളും 3,322 റൗണ്ട് തിരകളും സൈന്യം പിടിച്ചെടുത്തു. അതിർത്തി രക്ഷാസേനയുടെ ഔദ്യോഗിക വക്താവ് സീ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button