ThiruvananthapuramKeralaNattuvarthaLatest NewsNews

മദ്യം ഒഴുക്കിക്കളഞ്ഞതിൽ പരാതിയില്ല, മറ്റൊരു പരാതിയുമായി അസി. കമ്മീഷണറെ സമീപിച്ച് സ്വീഡിഷ് പൗരൻ

തിരുവനന്തപുരം: ബിവറേജിൽ നിന്നും ബില്ല് വാങ്ങിയില്ല എന്നപേരിൽ കോവളത്ത് പോലീസ് അവഹേളനം നേരിടേണ്ടിവന്ന സ്വീഡിഷ് പൗരൻ സ്റ്റീഫൻ മറ്റൊരു പരാതിയുമായി അസി. കമ്മീഷണറെ സമീപിച്ചു. തന്‍റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതിൽ നടപടി ആവശ്യപ്പെട്ടാണ് സ്റ്റീഫൻ ഫോർട്ട് അസി. കമ്മീഷണറെ സമീപിച്ചത്.

കോവളം വെള്ളാറിൽ ഹോം സ്റ്റേ നിർമിക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ രണ്ടുപേരിൽനിന്നായി ഒമ്പത് സെന്‍റ് വസ്തു സ്റ്റീഫൻ വാങ്ങിയിരുന്നു. മുൻ ഭൂവുടമയുടെ ബന്ധു ഹോം സ്റ്റേ കൈയേറി താമസിക്കുന്നതായും ജീവനു ഭീഷണിയുണ്ടെന്നുമാണ് അസി. കമ്മീഷണറെ കണ്ട് സ്റ്റീഫൻ പരാതി അറിയിച്ചത്.

നൈറ്റ് കര്‍ഫ്യൂ നീട്ടില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ : സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാറ്റമില്ല

സ്വത്ത് തർക്ക കേസ് കോടതി പരിഗണനയിലാണെന്നും അഭിഭാഷകനുമായി ആലോചിച്ച് പോലീസിൽ രേഖാമൂലം പരാതി നൽകുമെന്നും സ്റ്റീഫൻ വ്യക്തമാക്കി. അതേസമയം, മദ്യം ഒഴുക്കിക്കളഞ്ഞതിൽ പരാതിയില്ലെന്നും പോലീസുകാരനെതിരെ നടപടി വേണ്ടിയിരുന്നില്ലെന്നും സ്റ്റീഫൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button