Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 752 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 700 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 752 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 226 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വ്യാഴാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: രണ്ടായിരം രൂപ മുതൽ, ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ട്: വമ്പൻ ഓഫറുകളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ

5,55,417 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,41,614 പേർ രോഗമുക്തി നേടി. 8,875 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 49 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: ഫ്ലാറ്റിലേക്ക് ക്ഷണിച്ചത് ലൈം​ഗിക ബന്ധത്തിനായി, ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തൽ : യുവതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button