Latest NewsKeralaNews

രണ്ടായിരം രൂപ മുതൽ, ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ട്: വമ്പൻ ഓഫറുകളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ

കുമളി, മൂന്നാര്‍, വാഗമണ്‍, കട്ടപ്പന പ്രദേശേങ്ങളിലുള്ള നിരവധി ആളുകള്‍ക്കും വിനോദ സഞ്ചാരികൾക്കും ഇവരുടെ ചതിയിൽ പണം നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ

ഇടുക്കി : പുതുവർഷാരംഭം ആഘോഷമാക്കാൻ വമ്പൻ ഓഫറുകളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ രംഗത്ത്. സംസ്ഥാനത്തെ ഓണ്‍ലൈന്‍ സെക്സ് റാകെറ്റുകള്‍ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. കുറഞ്ഞ നിരക്കില്‍ സ്ത്രീകളെ എത്തിച്ച്‌ നല്‍കുമെന്ന വാഗ്ദാനവുമായി പുതിയ പരസ്യങ്ങൾ എസ്‌കോര്‍ട് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പുതുവത്സരം പ്രമാണിച്ച്‌ നിരക്ക് കുറച്ചിട്ടുണ്ടെന്നും രണ്ടായിരം രൂപ മുതൽ ആരംഭിക്കുമെന്നും സൂചിപ്പിക്കുന്നു. ഇതിനായി പരസ്യത്തിനൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ഓഫറുകള്‍ അറിയിക്കുമെന്നുമാണ് റിപ്പോർട്ട്.

read also: കൊവിഡ് പ്രതിസന്ധി, കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം : കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് കേരളം

ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ആവശ്യപ്പെടുന്നവർക്ക് ചിത്രങ്ങള്‍ അയക്കും. എന്നാൽ അതിനു മുൻപ് പണം ആവശ്യപ്പെടുന്ന രീതിയാണ് ഇവർ പിന്തുടരുന്നതെന്നു ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇഷ്ടപ്പെടുന്ന പെൺകുട്ടിയ്ക്കായി ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കണമെന്നും അതിനു ശേഷം പെണ്‍കുട്ടിയെ എത്തിക്കാമെന്നുമായിരുന്നും മാഫിയയുടെ വാഗ്ദാനം. എന്നാൽ പതിനായിരക്കണക്കിന് രൂപ വാങ്ങി പറ്റിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.

കുമളി, മൂന്നാര്‍, വാഗമണ്‍, കട്ടപ്പന പ്രദേശേങ്ങളിലുള്ള നിരവധി ആളുകള്‍ക്കും വിനോദ സഞ്ചാരികൾക്കും ഇവരുടെ ചതിയിൽ പണം നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button