ThrissurNattuvarthaLatest NewsKeralaNews

ഫ്ലാറ്റിലേക്ക് ക്ഷണിച്ചത് ലൈം​ഗിക ബന്ധത്തിനായി, ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തൽ : യുവതി അറസ്റ്റിൽ

സ്വകാര്യ ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയാണ് സിന്ധു യുവാവിന്റെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

തൃശൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ ലൈം​ഗിക ബന്ധത്തിനായി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും നഗ്ന ദൂഷ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്ത യുവതി അറസ്റ്റില്‍. ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു എന്ന മുപ്പത്തിയേഴുകാരിയാണ് അറസ്റ്റിലായത്. തൃശൂരിലെ സ്വകാര്യ ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയാണ് സിന്ധു യുവാവിന്റെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി പരസ്പര സമ്മതപ്രകാരം സ്വകാര്യഫ്ലാറ്റില്‍ വെച്ച്‌ ശാരീരികമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസിനെ വിളിച്ച്‌ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിനു പിന്നാലെ അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ മാലയും ഏലസും ഊരിവാങ്ങുകയും ചെയ്​തു.

read also: മൾട്ടി ലെവൽ മാർക്കറ്റിംഗ്: ജനങ്ങളെ പറ്റിക്കാനുള്ളതാണെന്ന സാമാന്യബുദ്ധി വേണം, വിലക്ക്​ കർശനമാക്കുമെന്ന് കെഎൻ ബാലഗോപാൽ

ഏലസും സ്വര്‍ണലോക്കറ്റും തിരികെ തരാമെന്ന് പറഞ്ഞ് വീണ്ടും ഇയാളെ ഷൊര്‍ണൂരിലെ സ്വകാര്യലോഡ്ജിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ച്‌ മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തുകയും 1.75 ലക്ഷം രൂപ കൈക്കലാക്കുകയുമാണ് ചെയ്തു. തുടർന്നും നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു. 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് തുടർന്നും ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ യുവാവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ പി. ലാല്‍കുമാറും സംഘവും യുവതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button