Saudi ArabiaNewsGulf

സാഹസികർക്കായി അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ ഏപ്രിൽ 18ന് തുടങ്ങും

സാഹസികത, പര്യവേക്ഷണം എന്നീ മേഖലകളെ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്

റിയാദ് : സൗദി അറേബ്യയിൽ അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ ഏപ്രിൽ 18-ന് ആരംഭിക്കും. അൽ ഉലയിലെ മരുഭൂ പ്രദേശത്ത് അരങ്ങേറുന്ന ഈ ആകാശോത്സവം ഏപ്രിൽ 27 വരെ നീണ്ട് നിൽക്കും.

ഈ മേളയുടെ ഭാഗമായി നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്. സാഹസികത, പര്യവേക്ഷണം എന്നീ മേഖലകളെ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.

അൽ ഉലയുടെ ഗാംഭീര്യം, തെളിഞ്ഞ ആകാശം, ജ്യോതിശാസ്ത്ര മേഖലയുമായി ഈ പ്രവേശത്തിനുള്ള പൗരാണിക ബന്ധം തുടങ്ങിയവ ഒരു പുത്തൻ കാഴ്ചപ്പാടിലൂടെ ആസ്വദിക്കുന്നതിന് ഈ മേള അവസരമൊരുക്കുന്നു.

സാഹസികത ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ളവർ എന്ന് തുടങ്ങി വിഭിന്ന തരത്തിലുള്ള സന്ദർശകർക്ക് അൽ ഉലയുടെ ജ്വലിക്കുന്ന രാത്രികാല ആകാശകാഴ്ചകൾ ഇവിടെ അനുഭവിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button