തിരുവനന്തപുരം: ധനുഷ് – അക്ഷയ് കുമാർ കൂട്ടുകെട്ടിൽ സാറാ അലി ഖാൻ നായികയായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് അത്രംഗി റേ. സിനിമ കഴിഞ്ഞ ദിവസം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ റിലീസ് ആവുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. എന്നാൽ സിനിമയ്ക്കെതിരെ വിമർശനവുമായി ഒരു കൂട്ടർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
Also Read:മരിച്ചയാളെ സംസ്‌കരിക്കാന്‍ കൊണ്ടുപോയി: ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്ന് 62കാരന്‍
ആളുകളോട് ഈ സിനിമ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയില്‍ സംവാദങ്ങള്‍ നടക്കുന്നത്. അത്രംഗി റേ എന്ന സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.
ബോളിവുഡ് എല്ലായ്‌പ്പോഴും ഹിന്ദുമതത്തെ ലക്ഷ്യമിടുന്നു, മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അതിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും സംവാദങ്ങളിൽ ചിലര്‍ പറയുന്നു.
Post Your Comments