KollamLatest NewsKeralaNattuvarthaNews

മോഷ്​ടിച്ച സ്‌കൂട്ടറുമായി കറക്കം : യുവാവ് പിടിയിൽ

ആ​ദി​ച്ച​ന​ല്ലൂ​ര്‍ കു​ണ്ടു​മ​ണ്‍ ക​ല്ലു​വി​ള​വീ​ട്ടി​ല്‍ സെ​യ്ദ​ലി (18) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: മോ​ഷ്​​ടി​ച്ച സ്‌​കൂ​ട്ട​റു​മാ​യി ക​റ​ങ്ങി ന​ട​ന്ന യു​വാ​വ് പൊലീസ് പിടിയിൽ. ആ​ദി​ച്ച​ന​ല്ലൂ​ര്‍ കു​ണ്ടു​മ​ണ്‍ ക​ല്ലു​വി​ള​വീ​ട്ടി​ല്‍ സെ​യ്ദ​ലി (18) ആ​ണ് പി​ടി​യി​ലാ​യ​ത്. ഈ​സ്​​റ്റ്​ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്.

പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ സ്‌​കൂ​ട്ട​റു​മാ​യി വ​ന്ന യു​വാ​വിന്റെ വാ​ഹ​ന​ത്തിന്റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ​ണ വാ​ഹ​ന​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

Read Also : വാരിയംകുന്നത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ പൊരുതി രക്തസാക്ഷിയായപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്ത് രക്ഷപെട്ടു:പിണറായി

തു​ട​ര്‍ന്ന്​ ഇ​യാ​ളെ സ്​​റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​പോ​യി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ് കു​ണ്ടു​മ​ണി​ല്‍ നി​ന്ന് നാ​സ​റു​ദ്ദീന്റെ സ്‌​കൂ​ട്ട​റാ​ണെ​ന്നും 21ന് ​വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും മോ​ഷ്​​ടി​ച്ച​താ​ണെ​ന്നും തെ​ളിയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button