ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹവാഗ്ദാനം നൽകി: 17 കാരിയെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജു എന്ന 23കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണൻ ശിക്ഷിച്ചത്. പത്താംക്ലാസില്‍ പഠിക്കുന്ന പെൺകുട്ടിയെ ആണ് യുവാവ് പീഡിപ്പിച്ചത്.

2017-2018 കാലത്താണ് കേസിനാസ്പദമായ സംഭവം. 17കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് യുവാവ് വഞ്ചിക്കുകയായിരുന്നു. പലതവണ പെൺകുട്ടിയെ ലോഡ്ജിലേക്ക് വിളിച്ചെങ്കിലും പെൺകുട്ടി ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ, പിന്നീട് പെൺകുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി യുവാവ് വിവാഹ വാഗ്ദാനം നല്‍കി. ഇതിനു പിന്നാലെ, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലപ്പോഴായി ലോഡ്ജുകളില്‍ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചു.

Also Read:പൊൻവാക്ക്​ പദ്ധതി: രണ്ട് ​മാസത്തിനിടെ മലപ്പുറത്ത് തടഞ്ഞത്​ നിരവധി ശൈശവ വിവാഹങ്ങൾ

വിവാഹം കഴിക്കുമെന്ന വിശ്വാസത്തിലായിരുന്നു പെൺകുട്ടി. എന്നാൽ, പിന്നീട് ലോഡ്ജിലേക്ക് വരാൻ എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാൾ പെൺകുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. കുട്ടിയുടെ സ്വര്‍ണ ഏലസും പണവും കൈക്കലാക്കിയ പ്രതി സ്വര്‍ണം വിറ്റു. പ്രതി ഇതിനിടയിൽ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെയാണ് തന്നെ ചതിക്കുകയായിരുന്നുവെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞത്. പിന്നീട് പൊലീസിനെ സമീപിച്ചു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയമോഹനാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button