പരപ്പനങ്ങാടി : വനിത ശിശു വികസന വകുപ്പിെൻറ നേതൃത്വത്തിലുള്ള പൊൻവാക്ക്’ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ. ശൈശവ വിവാഹങ്ങൾ സംബന്ധിച്ച വിവരം നൽകുന്നയാൾക്ക് 2,500 രൂപ പാരിതോഷികം നൽകും.പൊതുജന പങ്കാളിത്തത്തോടെ ഇത്തരം വിവാഹങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നൽകുന്നത്. 6 മാസം മുൻപാണ് പദ്ധതി ആരംഭിച്ചത്.
മലപ്പുറം ജില്ലയിൽ ഒരാൾക്ക് മാത്രമാണ് 2,500 രൂപ പാരിതോഷികം നൽകിയത്.ആറുപേർക്ക് കൂടി പാരിതോഷികം നൽകാൻ അർഹതയുണ്ടെന്നും നടപടിക്രമം പുരോഗമിക്കുകയാണെന്നും വനിതാ ശിശുവികസന വകുപ്പ് ജില്ല ഓഫീസർ പറഞ്ഞു.
ശൈശവ വിവാഹം സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംഭവമറിഞ്ഞാൽ വിവരം നൽകിയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെ ശൈശവ വിവാഹ നിരോധന ഓഫീസർ,ജില്ല-വനിത ശിശുവികസന ഓഫീസർ എന്നിവർക്ക് വിവരം കൈമാറും. ഒന്നിലധികം പേർ വിവരം അറിയിച്ചാൽ ആദ്യം വിവരമറിയിച്ച വ്യക്തിക്കാണ് പാരിതോഷികം നൽകുന്നത്.
ശൈശവ വിവാഹം സംബന്ധിച്ച വിവരം അറിയിക്കേണ്ട നമ്പർ 94479 47304.
Post Your Comments