
കൊട്ടിയം: ബൈക്ക് തട്ടിയതിനെ ചോദ്യംചെയ്ത യുവാവിനെ ഗുരുതരമായി ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. മുൻ കൊലപാതകക്കേസിലെ പ്രതിയായ തഴുത്തല പേരയം കാക്കട്ടുവയലിൽ ചരുവിള പുത്തൻവീട്ടിൽ എ. അജ്മൽ (20) ആണ് പൊലീസ് പിടിയിലായത്. പേരയം സ്വദേശി ബൈജുവിനെയാണ് ഇയാൾ ആക്രമിച്ചത്.
കഴിഞ്ഞ 10-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മൈലാപ്പൂർ ചന്തമുക്കിന് സമീപമുള്ള യുവസംഗമം ക്ലബിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം.
Read Also : പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്ന് കോടതി
കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.ഡി. അനീഷ് മോൻ, എസ്. ഷിഹാസ്, എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ ബീന, സി.പി.ഒമാരായ പ്രശാന്ത്, ജാസീം, ദിലീപ് റോയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments