മുംബൈ: പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈകോടതി. പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാള്‍ക്കെതിരെ കീഴ്‌ക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ദീര്‍ഘകാലത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
Read Also :കത്വ കൂട്ടബലാത്സംഗ കേസ്: പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം
വഞ്ചനക്കേസില്‍ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി ഹൈകോടതി റദ്ദാക്കി. ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം യുവാവ് വിവാഹത്തിന് വിസമ്മതിച്ചുവെന്നതായിരുന്നു കേസ്. ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാല്‍, ബലാത്സംഗക്കേസില്‍ വെറുതെ വിട്ട യുവാവിനെ അഡീഷണല്‍ സെഷന്‍ ജഡ്ജി വഞ്ചനക്കേസില്‍ ശിക്ഷിക്കുകയായിരുന്നു.
ഇതിനെതിരെ കാശിനാഥ് ബോംബെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തന്നെ യുവാവ് വഞ്ചിച്ചുവെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരിക ബന്ധം പരസ്പര സമ്മതത്തോട് കൂടിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments