തിരുവനന്തപുരം: കരിമഠം കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. സഹോദരങ്ങളും കരിമഠം കോളനിയിൽ താമസക്കാരുമായ ഹാജ (38), റാഫി (37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിറ്റി നാർകോട്ടിക് സെൽ ടീമിന്റെ സഹായത്തോടെയാണ് ഫോർട്ട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
നാർകോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിലിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെതുടർന്ന് ദിവസങ്ങളായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഫോർട്ട് പൊലീസും നാർകോട്ടിക് സെൽ ടീമും സംയുക്തമായി പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അര കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
Read Also : ‘ഒരേയൊരു പി.ടി, മനസിനെ തൊട്ടറിയുന്ന നേതാവ്, വല്യേട്ടൻ’: പി.ടി തോമസിന്റെ ഓർമയിൽ എസ് എസ് ലാൽ
ഫോർട്ട് എസ്.ഐമാരായ ചന്ദ്രൻ, സജു എബ്രഹാം, പ്രേമചന്ദ്രൻ, നാർകോട്ടിക് സെൽ അംഗങ്ങളായ സജികുമാർ, വിനോദ്, രഞ്ജിത്, അരുൺ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments