ദില്ലി: രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി എയിംസ് മേധാവി. ബ്രിട്ടനിലേതുപോലെ ഇന്ത്യയിൽ കാര്യങ്ങള്‍ മോശമാകില്ലെങ്കിലും എന്തിനും തയാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും, രാജ്യത്ത് കോവിഡ് മൂന്നാം തരംഗ സാധ്യത തള്ളാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
‘ബ്രിട്ടനിലേതുപോലെ കാര്യങ്ങള്‍ മോശമാകില്ലെന്ന് പ്രതീക്ഷിക്കാം. എന്തെങ്കിലും തരത്തിലുള്ള സ്ഥിരീകരണത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരശേഖരണം നടത്തണം. മുന്നൊരുക്കമില്ലാതെ നേരിടുന്നതിലും നല്ലത് നന്നായി തയാറായിരിക്കുന്നതാണ്’, രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി.
അതേസമയം, ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം ഒമിക്രോണ്‍ ആകാമെന്ന് എയിംസ് കമ്യൂണിറ്റി മെഡിസിന് പ്രഫസര്‍ സഞ്ജയ് റായ് പറഞ്ഞു. രണ്ടാം കോവിഡ് തരംഗത്തിലുണ്ടായ അതേ സാഹചര്യം വന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments