NattuvarthaLatest NewsKeralaNewsIndia

സ്ത്രീകൾ ജോലിയ്ക്ക് പോയാൽ 99 ശതമാനവും അവിഹിതത്തിൽ ഏർപ്പെടും: യുവാവിന്റെ കമന്റിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: സ്ത്രീകൾ ജോലിയ്ക്ക് പോയാൽ 99 ശതമാനവും അവിഹിതത്തിൽ ഏർപ്പെടുമെന്ന യുവാവിന്റെ ഫേസ്ബുക് കമന്റിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീപക്ഷ ഗ്രൂപ്പുകളും പ്രൊഫൈലുകളുമാണ് യുവാവിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നത്.

Also Read:സങ്കടക്കാഴ്ചയായി രൺജീത് ശ്രീനിവാസന്റെ അന്ത്യയാത്ര: ആർഎസ്എസ് ഗണവേഷം ധരിപ്പിച്ച്‌ യാത്രയാക്കണമെന്ന് കണ്ണീരോടെ ഭാര്യ

‘സ്ത്രീകൾ ജോലിയ്ക്ക് പോയാൽ 99 ശതമാനവും അവിഹിതത്തിൽ ഏർപ്പെടും. ഒരു സ്ഥാപനത്തിലെ സ്ത്രീയും പുരുഷനും അവിഹിതത്തിൽ ഏർപ്പെടാൻ 99 ശതമാനവും സാധ്യതയുണ്ട്. അതാണ്‌ എന്നെപ്പോലെയുള്ളവർ ഭാര്യമാരെ ജോലിക്ക് വിടാത്തത്’, എന്നായിരുന്നു യുവാവിന്റെ ഫേസ്ബുക് കമന്റ്‌.

അതേസമയം, സ്ത്രീകൾ ജോലിക്ക് പോകരുത്. കുട്ടികളേയും നോക്കി എല്ലാവരും വീട്ടിൽ ഇരിക്കുക. പലരും തുറന്ന് പറയുന്നില്ലെങ്കിലും ഇയാൾ ഇത് തുറന്ന് പറഞ്ഞു. സ്ത്രീ എന്ന് വച്ചാൽ ഒരു പ്രോപ്പർട്ടി ആണല്ലോ. പുരുഷന്മാർ അധികാരത്തിൽ വച്ചിരിക്കുന്ന വെറും ഒരു വസ്തു.
സ്ത്രീകളെ ജോലിക്ക് ‘ വിടാൻ ‘ ഉള്ള അവകാശം ഇപ്പോഴും അച്ഛനും ഭർത്താവിനും സ്വന്തം. നല്ല അസ്സൽ കമന്റ്, എന്ന് സ്ത്രീപക്ഷ ഗ്രൂപ്പുകൾ ഈ കമന്റിനെ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button