WayanadLatest NewsKeralaNattuvarthaNews

നെടുവീർപ്പിട്ട് വയനാട്: കടുവയെ കണ്ടെത്തി, മയക്കുവെടി വയ്ക്കാൻ വനം വകുപ്പിന്റെ നീക്കം

വയനാട്: ദിവസങ്ങളായി വയനാട്ടിൽ ഭീതി പടർത്തിയ കടുവയെ പിടികൂടുമെന്ന് വനം വകുപ്പ്. ദൗത്യം അന്തിമഘട്ടത്തിലെത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ ഇപ്പോൾ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും സ്ഥലത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:കുപ്പിവെള്ളത്തിന്റെ വില 13ല്‍ നിന്ന് കുത്തനെ ഉയര്‍ത്തി കമ്പനികള്‍

എന്നാൽ കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും നീക്കങ്ങളെന്ന് വനപാലക സംഘം അറിയിച്ചിട്ടുണ്ട്. കടുവ നിരീക്ഷണ വലയത്തില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ കൂടുതല്‍ വനപാലകസംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 20 ദിവസങ്ങളായി കടുവ വയനാട്ടിലെ കുറുക്കന്‍മൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ മുഴുവൻ കൊന്നൊടുക്കിയിരുന്നു. തുടർന്ന് കടുവയെ പിടിക്കാന്‍ പറ്റാതായതോടെ നാട്ടുകാര്‍ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായതോടെയാണ് നടപടികൾ ശക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button