
തിരുവനന്തപുരം: സംസാരശേഷി ഇല്ലാത്ത ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ അലിപുർദാർ ജില്ലയിൽ കച്ചിനി ബംഗ്ലാ സ്കൂളിന് സമീപം രാജ്നാഥ് ഉരാവി (30)നെയാണ് പൊലീസ് പിടികൂടിയത്. കഴക്കൂട്ടം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാര്യവട്ടം കാമ്പസിന് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്.
കഴക്കൂട്ടം സൈബർസിറ്റി അസി. കമീഷണർ ഹരി സി.എസിന്റെ നിർദേശപ്രകാരം പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ മിഥുൻ, ഷാജുകുമാർ, എസ്.സി.പി.ഒ മനു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments