ThiruvananthapuramKeralaNattuvarthaLatest NewsNews

സം​സാ​ര​ശേ​ഷി ഇ​ല്ലാ​ത്ത ഒ​ന്ന​ര വ​യ​സ്സുകാരിയെ പീഡിപ്പിച്ചു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പ​ശ്ചി​മ​ബം​ഗാ​ൾ അ​ലി​പു​ർ​ദാ​ർ ജി​ല്ല​യി​ൽ ക​ച്ചി​നി ബം​ഗ്ലാ സ്കൂ​ളി​ന് സ​മീ​പം രാ​ജ്നാ​ഥ് ഉ​രാ​വി (30)നെ​യാ​ണ് പൊലീസ് പിടികൂടിയത്

തി​രു​വ​ന​ന്ത​പു​രം: സം​സാ​ര​ശേ​ഷി ഇ​ല്ലാ​ത്ത ഒ​ന്ന​ര വ​യ​സ്സ് മാത്രം പ്രാ​യ​മു​ള്ള കുഞ്ഞിനെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പ​ശ്ചി​മ​ബം​ഗാ​ൾ അ​ലി​പു​ർ​ദാ​ർ ജി​ല്ല​യി​ൽ ക​ച്ചി​നി ബം​ഗ്ലാ സ്കൂ​ളി​ന് സ​മീ​പം രാ​ജ്നാ​ഥ് ഉ​രാ​വി (30)നെ​യാ​ണ് പൊലീസ് പിടികൂടിയത്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ മാ​താ​വിന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്​​സോ നി​യ​മ​പ്ര​കാ​രം ആണ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്‌‌‌തിരിക്കുന്നത്. കാ​ര്യ​വ​ട്ടം കാ​മ്പ​സി​ന് സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യവെയാണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read Also : പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതോടെ ലൈംഗികതയെ ബാധിക്കും : വിചിത്ര തടസവാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍

ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ​സി​റ്റി അ​സി. ക​മീ​ഷ​ണ​ർ ഹ​രി സി.​എ​സിന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അറസ്റ്റ്. ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്.​ഒ പ്ര​വീ​ൺ ജെ.​എ​സ്, എ​സ്.​ഐ​മാ​രാ​യ മി​ഥു​ൻ, ഷാ​ജു​കു​മാ​ർ, എ​സ്.​സി.​പി.​ഒ മ​നു എ​ന്നി​വ​രും അ​ന്വേ​ഷ​ണസംഘത്തിൽ ഉണ്ടായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button