Latest NewsNewsIndia

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതോടെ ലൈംഗികതയെ ബാധിക്കും : വിചിത്ര തടസവാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍

 

തിരുവനന്തപുരം: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുന്നതിന് നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതോടെ ഇതിനെ എതിര്‍ത്ത് വിചിത്ര തടസവാദങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ അനുകൂലിച്ചും എതിര്‍ത്തും സംവാദം നടക്കുന്നതിടെയില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം കൂട്ടുന്നതിന് എതിരെ ശക്തമായി രംഗത്തെത്തി.

Read Also : പെണ്‍കുട്ടികളുടെ വളര്‍ച്ച പ്രധാന ഘടകം, അതിനാല്‍ വിവാഹപ്രായം 16 ആക്കണം : മന്ത്രി ഹഫീസുള്‍ ഹസ്സന്‍

ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ നടത്തുന്ന ഈ നീക്കം തീര്‍ത്തും ഫലപ്രദമല്ലെന്നാണ്  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വിലയിരുത്തല്‍.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നതിന് കാരണമാകും. അവരുടെ ലൈംഗികതയെ തടസപ്പെടുത്തും. അതിനാല്‍ തന്നെ ഈ നീക്കം യഥാര്‍ത്ഥത്തില്‍ വിപരീതഫലമുണ്ടാക്കും എന്നാണ് സംഘടനയുടെ വാദം. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതിനാല്‍ ഈ നിയമം പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button