ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോടികള്‍ വിലമതിക്കുന്ന വന്‍ വജ്രവേട്ട. 1,082 കാരറ്റ് തൂക്കം വരുന്ന വജ്രമാണ് ഡല്‍ഹി കസ്റ്റംസ് പിടികൂടിയത്. ആഗോള വിപണിയില്‍ 1.56 കോടി രൂപ വിലമതിക്കുന്ന വജ്രമാണിതെന്നാണ് എയര്‍ കാര്‍ഗോ എക്സ്പോര്‍ട്ട് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. വജ്രം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധ നടത്തിയത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന മുത്തുകളുടെ കൂട്ടത്തില്‍ വജ്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. 5,000 രൂപ വിലമതിക്കുന്ന മുത്തുകളുടെ കൂട്ടത്തില്‍ ഒളിപ്പിച്ചാണ് വജ്രങ്ങള്‍ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
Read Also : യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്
ആര്‍ക്കും സംശയം ഉണ്ടാവാതിരിക്കാന്‍ മുത്തുകളുടെ രൂപത്തില്‍ വജ്രങ്ങള്‍ ചെത്തി മിനുക്കിയ രൂപത്തിലായിരുന്നു. ഇന്ത്യയില്‍ നിന്നും ഹോങ്കോംഗിലേയ്ക്ക് കടത്താന്‍ ശ്രമിച്ച വജ്രങ്ങളാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. എയര്‍ കാര്‍ഗോയില്‍ ആദ്യമായാണ് ഇത്രയും വില മതിക്കുന്ന വജ്രം പിടികൂടുന്നതെന്നും കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.
Post Your Comments