ErnakulamNattuvarthaLatest NewsKeralaNews

ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊന്ന ഭാര്യയും മകളും പോലീസ് പിടിയിൽ

കൊച്ചി: ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തിൽ ഭാര്യയും മകളും പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ സെല്‍വി മകള്‍ ആനന്ദി എന്നിവരാണ് കൊച്ചി കടവന്ത്രറ പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ 10 വര്‍ഷമായി കൊച്ചിയിലാണ് താമസം. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ ശങ്കറിനെ വീട്ടില്‍ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സെല്‍വിയും മകള്‍ ആനന്ദിയും ചേര്‍ന്ന് ശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപുതന്നെ മരണം സംഭവിച്ചിരുന്നു. പരിശോധനയില്‍ കഴുത്ത് ഞെരിച്ചതായി ഡോക്ടര്‍ക്ക് സംശയം തോന്നി. ഇതേ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മായാവി എത്തിക്കഴിഞ്ഞു : ഭക്ഷണ പ്രിയർക്ക് ഒരു മൊബൈൽ ആപ്പ്

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ സെല്‍വിയും മകള്‍ ആനന്ദിയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. നിത്യവും മദ്യപിച്ച് വീട്ടിലെത്തുന്ന ശങ്കർ സ്ഥിരമായി വഴക്കിടുമായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. നിരന്തരമുള്ള കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്ന് ഇവര്‍ പോലീസിന് മൊഴി നൽകി. ഇവർക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button