തിരുവനന്തപുരം: പോത്തന്‍കോട് യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിന്‍ ആണ് ഏറ്റവുമൊടുവില്‍ പിടിയിലായത്. ഇതോടെ ഒമ്പത് പേര്‍ അറസ്റ്റിലായി. സുധീഷ് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം പ്രതികള്‍ക്ക് പറഞ്ഞു കൊടുത്തത് ഷിബിനായിരുന്നു. സുധീഷിന്റെ കാല്‍വെട്ടിയെടുത്ത കൊലപാതക സംഘത്തിലുണ്ടായിരുന്ന സുധീഷിന്റെ സഹോദരി ഭര്‍ത്താവ് ശ്യാമും മുഖ്യപ്രതികളായ രാജേഷും ഉണ്ണിയും ഒളിവിലാണ്.
Read Also : പ്ലസ് വണ്‍ താത്കാലിക ബാച്ചുകളിലെ സീറ്റുകളും നിലവിലുള്ള ഒഴിവുകളും പ്രസിദ്ധീകരിച്ചു
സച്ചിന്‍, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു എന്നീ പ്രതികളെ ഇന്നലെ പിടികൂടിയിരുന്നു. ഞായറാഴ്ച പിടിയിലായ നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ച പാഷന്‍ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തു. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്റെ സംഘമെറിഞ്ഞ നാടന്‍ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണ് പരിക്കേറ്റതിന്റെ പ്രതികാരമായാണ് ഇവര്‍ സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖ്യ പ്രതി രാജേഷിന്റെ സഹോദരനെ സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘ കൊലപ്പെടുത്തിയതിന്റെ വൈരാഗ്യവും കൊലപാതകത്തിന് കാരണമായി. അക്രമി സംഘം എത്തുന്നതറിഞ്ഞ് ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചിരുന്ന മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കല്ലൂരിലെ വീട്ടില്‍ വച്ച് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments