ThiruvananthapuramKeralaNattuvarthaLatest NewsNews

ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുന്നു: രൂക്ഷ വിമർശനവുമായി വി അബ്ദുറഹ്മാൻ

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി അബ്ദുറഹ്മാൻ. ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്നും സമുദായത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.

എല്ലാ മുസ്ലിങ്ങളും ലീഗല്ലെന്നും അത് മുസ്ലിം ലീഗ് മനസിലാക്കണമെന്നും ചര്‍ച്ചകളിലൂടെ വഖഫ് ഭൂമികള്‍ തിരിച്ച് പിടിക്കുമെന്നും അബ്ദുറഹ്മാന്‍ വ്യക്തമാക്കി. അടിയന്തരഘട്ടത്തിലാണ് കോവിഡ് ആശുപത്രിക്ക് വഖഫ് ബോര്‍ഡ് ഭൂമി നല്‍കിയതെന്നും വഖഫ് സ്വത്തുക്കള്‍ പൊതു സ്വത്താണ് അത് സംരക്ഷിക്കപ്പെടുക തന്നെ വേണമെന്നും മന്ത്രി പറഞ്ഞു.

കൈക്കൂലി വാങ്ങി: ജഡ്ജിയെ പിടികൂടി അഴിമതി വിരുദ്ധ സമിതി

ലീഗ് ഒത്താശയോടെ വഖഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും അത് തിരിച്ച് പിടിക്കുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. സംഘപരിവാറിന്റെ അജണ്ട തന്നെയാണ് മുസ്ലിം ലീഗിന്റേതുമെന്നും വഖഫ് സ്വത്തുക്കള്‍ അടിച്ചുമാറ്റിയതില്‍ മുന്‍പന്തിയില്‍ ലീഗുകാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button