ജിദ്ദ: കൈക്കൂലി വാങ്ങിയ ജഡ്ജി പിടിയിൽ സൗദി അറേബ്യയിലാണ് സംഭവം. അഴിമതി വിരുദ്ധ സമിതിയാണ് ജഡ്ജിയെ പിടികൂടിയത്. വാണിജ്യ കോടതിയിലെ ജഡ്ജിയെയാണ് പിടികൂടിയതെന്ന് സൗദി അഴിമതി വിരുദ്ധ സമിതി അറിയിച്ചു. 3 ലക്ഷം റിയാലാണ് ജഡ്ജി കൈക്കൂലിയായി വാങ്ങിയത്.
അതേസമയം വിദേശികളിൽ നിന്ന് 4.9 ദശലക്ഷം റിയാൽ പിടിച്ചെടുക്കുകയും പണം കൈക്കലാക്കി അവരെ വെറുതെ വിടുകയും ചെയ്ത ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പെട്ട 3 ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാൻ കഴിയാത്തതിനാൽ കേസുമായി ബന്ധപ്പെട്ട വിദേശികളേയും അറസ്റ്റ് ചെയ്തു.
കൈക്കൂലി ആവശ്യപ്പെട്ട ആന്റി നാർക്കോട്ടിക് വിഭാഗത്തിലെ ഒരു ജീവനക്കാരനും അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടിയിലായി. ഒരു സൗദി പൗരന്റെ പണം വെളുപ്പിക്കൽ കേസ് മറച്ച് വയ്ക്കുന്നതിനു പകരമായാണ് ആന്റി നാർക്കോട്ടിക്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്.
Post Your Comments