ErnakulamLatest NewsKeralaNattuvarthaNews

ബൈക്ക് മോഷണത്തിന് ശ്രമം : ആളുകളറിഞ്ഞതോടെ ഓടി രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിൽ

ചാലക്കുടി മുകുന്ദപുരം കിഴക്കേക്കോട്ട ആറാട്ടുപറമ്പിൽ വീട്ടിൽ ആഷ്വിൻ (24), ഇടുക്കി രാജകുമാരി വേലിക്കകത്തു വീട്ടിൽ ബിനു മോൻ (23) എന്നിവരാണ് പൊലീസ് പിടിയിലായത്

ആലുവ: ബൈക്ക് മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിൽ. ചാലക്കുടി മുകുന്ദപുരം കിഴക്കേക്കോട്ട ആറാട്ടുപറമ്പിൽ വീട്ടിൽ ആഷ്വിൻ (24), ഇടുക്കി രാജകുമാരി വേലിക്കകത്തു വീട്ടിൽ ബിനു മോൻ (23) എന്നിവരാണ് പൊലീസ് പിടിയിലായത്.

ബൈക്ക് മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കുളളിൽ ആണ് ആലുവ പൊലീസ് പിടികൂടിയത്.

Read Also : കേരള പൊലീസിന് ഹെലികോപ്റ്ററില്‍ സഞ്ചരിക്കാം,വന്‍ തുക മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കാരോത്തുകുഴിക്ക് എതിർവശത്തെ റെസിഡന്റ്സ് കോംപ്ലക്സിന്റെ പാർക്കിങ് ഏരിയയിൽ വച്ചിരുന്ന ബൈക്കാണ് യുവാക്കൾ മോഷ്‌ടിക്കാൻ ശ്രമിച്ചത്. ജീവനക്കാർ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട പ്രതികളെ മണപ്പുറം നടപ്പാലത്തിന്റെ അടിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ സൈജു.കെ.പോൾ, എസ്.ഐമാരായ കെ.വി.ജോയി, ശിവാസ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button