KottayamLatest NewsKeralaNattuvarthaNewsCrime

നവജാത ശിശുവിന്റെ തല ഭിത്തിയിൽ അടിച്ച് കൊലപ്പെടുത്തി: അമ്മ അറസ്റ്റിൽ

കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിലാണ് ദാരുണസംഭവം. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21) ആണ് അറസ്റ്റിലായത്.

27 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ആണ് മരിച്ചത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. റാന്നിയിലെ വീട്ടിൽ വെച്ചാണ് ബ്ലസ്സി കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണത്തിൽ അമ്മ ബ്ലസിയെ പോലീസ് സംശയിക്കുകയും ചോദ്യം ചെയ്യാനായി ഇന്ന് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button