IdukkiLatest NewsKeralaNattuvarthaNews

കഞ്ചാവ് കടത്ത് : രണ്ടുപേർ നാ​ർ​കോ​ട്ടി​ക് എ​ന്‍ഫോ​ഴ്‌​സ്‌​മെന്റെ സ്‌​ക്വാ​ഡിന്റെ പി​ടി​യിൽ

ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​മ്പ് കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ നി​രീ​ക്ഷി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​തെ​ന്ന്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷൈ​ബു പ​റ​ഞ്ഞു

അ​ടി​മാ​ലി: ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​ടി​മാ​ലി നാ​ർ​കോ​ട്ടി​ക് എ​ന്‍ഫോ​ഴ്‌​സ്‌​മെന്റെ സ്‌​ക്വാ​ഡിന്റെ പി​ടി​യിൽ. അ​ടി​മാ​ലി ഇ​ന്ദി​ര ഗാ​ന്ധി കോ​ള​നി​ക്ക് സ​മീ​പ​ത്തു​ നി​ന്ന് ത​ല​മാ​ലി​ക്കു​ടി സ്വ​ദേ​ശി കൊ​ല്ലി​യ​ത്ത് സി​റി​യ​ക് ജോ​ര്‍ജ്, അ​ടി​മാ​ലി സ്വ​ദേ​ശി പ​ഴ​മ്പി​ള്ളി ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്. ര​ണ്ടു​കി​ലോ 50 ഗ്രാം ​കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​മ്പ് കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ നി​രീ​ക്ഷി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​തെ​ന്ന്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷൈ​ബു പ​റ​ഞ്ഞു.

Read Also : ഗ്യാസ് സിലിണ്ടറിന് ലീക്ക് ഉണ്ടെന്നറിയാതെ വീട്ടമ്മ ഫ്രിഡ്ജ് തുറന്നതോടെ തീ പടര്‍ന്നു : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ എം.​സി. അ​നി​ല്‍, ടി.​വി. സ​തീ​ഷ്, സി.​എ​സ്. വി​നേ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​എ​ൻ. സി​ജു​മോ​ന്‍, എ​ൻ.​ജെ. മാ​നു​വ​ല്‍, പി. ​രാ​മ​കൃ​ഷ്ണ​ന്‍, ഡി.​ആ​ർ. അ​നീ​ഷ്, സ​ന്തോ​ഷ് തോ​മ​സ്, ഡ്രൈ​വ​ര്‍ നാ​സ​ര്‍, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​നൂ​പ് തോ​മ​സ്, പി.​എം. ജ​ലീ​ല്‍ എന്നിവരടങ്ങുന്ന സം​ഘ​മാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button