അമ്പലപ്പുഴ: പുറക്കാട് കരൂരിൽ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിൽ ആയിരത്തിലധികം മദ്യം നിറച്ച കുപ്പികളും സ്പിരിറ്റും പിടികൂടി. കരൂർ കാഞ്ഞൂർ മഠം ക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടില്‍ വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അമ്പലപ്പുഴ പൊലീസ് ആണ് റെയ്ഡ് നടത്തിയത്.
മദ്യം നിറച്ച് വില്‍പ്പനക്ക് തയ്യാറാക്കിയ ആയിരത്തിലേറെ ബോട്ടിലുകളും കുപ്പി നിറക്കുന്ന യന്ത്രവും പതിനായിരത്തിലധികം കാലിക്കുപ്പികളും കണ്ടെടുത്തു. ബാറുകളില്‍ വില്‍പ്പനക്ക് തയാറാക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : സംസ്ഥാനത്തെ സമ്പൂര്‍ണ വാക്സിനേഷന് 70 ശതമാനം കഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
പൊലീസിന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായിട്ടാണ് സൂചന. നേരത്തെ ആൾത്താമസമില്ലാതിരുന്ന വീട്ടിൽ ഇപ്പോൾ രണ്ടു യുവാക്കൾ വാടകയ്ക്കു താമസിക്കുന്നുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
Post Your Comments