ThiruvananthapuramKeralaNattuvarthaLatest NewsNews

ചാരായവുമായി വയോധികൻ അറസ്റ്റിൽ: വീ​ട്ടി​ൽ നി​ന്ന്​ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു

അ​മ്പൂ​രി കോ​വി​ല്ലൂ​ര്‍ തേ​ക്കു​പാ​റ ച​രു​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ സ​ത്യ​ദാ​സി​നെ (61)യാ​ണ്​ എ​ക്സൈ​സ്​ പി​ടി​കൂ​ടി​യ​ത്

വെ​ള്ള​റ​ട: ര​ണ്ട്​ ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി വയോധികൻ എക്സൈസ് പിടിയിൽ. അ​മ്പൂ​രി കോ​വി​ല്ലൂ​ര്‍ തേ​ക്കു​പാ​റ ച​രു​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ സ​ത്യ​ദാ​സി​നെ (61)യാ​ണ്​ എ​ക്സൈ​സ്​ പി​ടി​കൂ​ടി​യ​ത്. ഇയാളുടെ വീ​ട്ടി​ൽ നടത്തിയ പരിശോധനയിൽ​ 10 ലി​റ്റ​ർ ചാ​രാ​യ​വും 1225 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

Read Also : എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു: മൂ​ന്ന് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര​ പരിക്ക്

വെ​ള്ള​റ​ട ഗ​വ. യു​പി സ്‌​കൂ​ളി​നു സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ട് ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത്​ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്​ വീ​ടി​നു പി​റ​കു​വ​ശ​ത്തു​ള്ള പു​ര​യി​ട​ത്തി​ല്‍ ചാ​രാ​യം വാ​റ്റു​ന്ന​താ​യി അ​റി​ഞ്ഞ​ത്. കൂ​നി​ച്ചി കൊ​ണ്ട​കെ​ട്ടി മ​ല​യ​ടി​വാ​ര​ത്ത് താ​മ​സി​ക്കു​ന്ന പ്ര​തി വീ​ടി​ന്റെ പി​റ​കു​വ​ശ​ത്ത് ആ​ള്‍താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ലാ​ണ് ചാ​രാ​യം വാ​റ്റി​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ പു​ര​യി​ട​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 500 ലി​റ്റ​റി​ന്റെ വാ​ട്ട​ര്‍ ടാ​ങ്കി​ലും ബ​ക്ക​റ്റു​ക​ളി​ലും കു​ട​ങ്ങ​ളി​ലും ക​ന്നാ​സു​ക​ളി​ലും സൂ​ക്ഷി​ച്ചി​രു​ന്ന 1225 ലി​റ്റ​ർ കോ​ട​യും 10 ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

നെ​യ്യാ​റ്റി​ന്‍ക​ര എ​ക്‌​സൈ​സ് പ്രി​വ​ന്റ് ഓ​ഫീ​സ​ര്‍മാ​രാ​യ എ​സ്. ഷാ​ജി​കു​മാ​ര്‍, കെ. ​ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീസ​ര്‍മാ​രാ​യ പി.​ശ​ങ്ക​ര്‍, എ​സ്.​എ​സ്. സൂ​ര​ജ്, അ​നീ​ഷ് വി.​ജെ, എ​ച്ച്.​ജി. അ​ര്‍ജു​ന്‍, വി​ജേ​ഷ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീസ​റാ​യ ര​മ്യ സി.​എ​സ് തു​ട​ങ്ങി​യ​വ​രാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button